കേരളത്തില്‍ ജില്ലകള്‍ തോറും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണം അനിവാര്യമാണ്. സഹകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ കെ. ഭാസ്കരന്‍ - 9447416577, എസ്. ചന്ദ്രശേഖരന്‍ നായര്‍ - 9447183033 എന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. Email: news.kac@gmail.com

Sunday 17 April 2011

കേരളത്തിനു 14 മന്ത്രിമാര്‍ പോരേ?

അടുത്ത മന്ത്രിസഭ മെയ് മാസത്തില്‍ നിലവില്‍ വരും. നാം ഒരു ശക്തമായ കാമ്പെയ് നു മുന്‍കൈയെടുക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കേരള ജനതക്കു എത്ര മന്ത്രിമാരെ വരെ താങ്ങാം അല്ലെങ്കില്‍ സഹിക്കാം. 14 വരെ എന്നാണെന്റെ പക്ഷം. 1957 ലെ ആദ്യമന്ത്രിസഭയില്‍ 11 പേര്‍.1987 ല്‍ 14 മന്ത്രിമാര്‍. ഇവ രണ്ടുമായിരുന്നു കേരള ജനതക്കു കിട്ടിയ ഭരണ സൌഭാഗ്യങ്ങള്‍ എന്നു ഉറച്ച് വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. അതു കൊണ്ടു ഇക്കുറിയും 14 മതി. മുന്നണി രാഷ്ട്രീയം വികസിച്ച് 21 പേരെ പോറ്റേണ്ട ഗതികേട് കേരള ഖജനാവിന് ഉണ്ടായി. എത്രയെത്ര പേര്‍ പേര്‍സണല്‍ സ്റ്റാഫില്‍! എത്ര പേര്‍ക്ക് പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍! ഫുള്‍ റ്റൈം രാഷ്ട്രീയപ്രവര്‍ത്തകരില്‍ കുറെപ്പേര്‍ക്കു വയറ്റുപിഴപ്പിനുള്ള അവസരമായി ഒരോ മന്ത്രിസഭാകാലത്തെയും മാറ്റുന്നത് അവസാനിപ്പിച്ചേ പറ്റൂ. അഴിമതി കുറക്കാനുള്ള പല വഴികളിലൊന്നു കൂടിയാകും ഇത്. മന്ത്രി മാരുടെയും പെര്‍സണല്‍ സ്റ്റാഫിന്റെയും എണ്ണത്തില്‍ ചില മാനദണ്ഡങ്ങളുണ്ടായേ  തീരൂ. നമുക്കൊരു ചര്‍ച്ച തുടങ്ങാം.
കെ. ഭാസ്കരന്‍

No comments:

Post a Comment