കേരളത്തില്‍ ജില്ലകള്‍ തോറും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണം അനിവാര്യമാണ്. സഹകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ കെ. ഭാസ്കരന്‍ - 9447416577, എസ്. ചന്ദ്രശേഖരന്‍ നായര്‍ - 9447183033 എന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. Email: news.kac@gmail.com

Thursday 23 June 2011

2011 ജൂണ്‍ 29 ന് KAC സമരം ആരംഭിക്കുന്നു


നമുക്ക് നേതാവും വേണ്ട പാര്‍ട്ടിയും വേണ്ട നമ്മെ നയിക്കാന്‍. അഴിമതിയുടെ പേരില്‍ അവശതയനുഭവിക്കുന്ന പൊതുജനം തന്നെ നമ്മുടെ ശക്തി. ഓരോ ഓഫീസിലും KAC യുടെ പ്രതിനിധികള്‍ എത്തുന്നു. എല്ലായിടത്തും പരാതിക്കാരെ ധാരാളം കിട്ടും. സ്വന്തം മകളുടെ കല്യാണം നടത്താന്‍ അല്ലെങ്കില്‍ കടം വീട്ടാന്‍ സ്വന്തം കിടപ്പാടം വില്കാന്‍ രണ്ടുകൊല്ലാമായിട്ടും പരിഹാരമില്ല. ഏത് ഫയല്‍ ആരുടെ കൈയിലാണ് അത്തരത്തിലൊരു രേഖയില്ല. സര്‍വ്വെയര്‍ തന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചാല്‍ ഔട്ട് ഓഫ് കവറേജ് ഏരിയ. ഗതികേട്  കൊണ്ട് കൈക്കൂലി കൊടുത്തിട്ടും പരിഹാരം കാണാത്തവരെ നമുക്ക് ധാരാളം കിട്ടും. അവരുടെ പരാതി നാം സ്വീകരിക്കുന്നു. അവര്‍ക്കുവേണ്ടി നാം യുദ്ധക്കളത്തിലിറങ്ങുന്നു. നമ്മുടെ പക്കലുള്ള ആയുധം RTI Act 2005. വരൂ സഹകരിക്കൂ. ആദ്യം നമുക്ക് നെയ്യാറ്റിന്‍കര അഡിഷണല്‍ തഹസീല്‍ദാര്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന K സെക്ഷനില്‍ നിന്ന് തുടങ്ങാം. ഒത്തിരി പരാതിക്കാരെ എല്ലാ ബുധനാഴ്ചയും നമുക്കവിടെ കിട്ടും. അന്നാ ഹസാരെയ്ക്ക് സിന്ദാബാദ് വിളിക്കാം. 22-6-2011 ന് നെയ്യാറ്റിന്‍കരയില്‍ ചിലര്‍ KAC ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. യുവതീ യുവാക്കളെയാണ് നമുക്കാവശ്യം. അവരാണ് നമ്മുടെ ഭാവി നിര്‍ണയിക്കേണ്ടത്. മകന്റെ അല്ലെങ്കില്‍ മകളുടെ കല്യാണാവശ്യത്തിനുവേണ്ടി കൈക്കൂലി കൊടുത്തവന്‍ പാപി. ഇനി മറ്റാരെയും പാപം ചെയ്യാന്‍ നാം അനുവദിച്ചുകൂടാ. തെരുവിലിറങ്ങി സമരം ചെയ്തും, പൊതുമുതല്‍ നശിപ്പിച്ചും, വഴിതടഞ്ഞും നമ്മെ പഠിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികളെ നമുക്ക് അവഗണിക്കാം. പുതിയ സമരമുറ RTI Act 2005 ന്റെ സഹായത്താല്‍ ഭരണ സുതാര്യതയ്ക്ക് വേണ്ടി നാം രംഗത്തിറങ്ങുന്നു. 2011 ജൂണ്‍ 29 (ബുധനാഴ്ച) 11.30 AM ന് നെയ്യാറ്റിന്‍കര K സെക്ഷന് മുന്നില്‍ നാം ഒത്തുചേരുന്നു. അവിടെ തീരുമാനിക്കാം റീ സര്‍വ്വെയുമായി ബന്ധപ്പെട്ട പരാതികള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്. സാധാരണക്കാരന്റെ വിയര്‍പ്പിന്റെയും കണ്ണുനീരിന്റെയും അധ്വാനത്തിന്റെയും പങ്കായ നികുതിപ്പണം കൈപ്പറ്റി അതില്‍നിന്ന് ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭൂ ഉടമകളായ ദരിദ്രവാസി കര്‍ഷകന്റെ മനോവേദന അറിയുന്നില്ല. KAC യുടെ ലേബലില്‍ ഇന്ന് ആളെണ്ണം കുറവെങ്കില്‍ നാളെ ഞങ്ങളോടൊപ്പം പതിനായിരങ്ങള്‍ ഉണ്ടാവും. അത് മറക്കണ്ട. ഞങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ തുടങ്ങിയ സമരത്തില്‍ നിങ്ങള്‍ക്കുവേണ്ടി നിങ്ങളും പങ്കാളികളാകൂ. വര്‍ഷങ്ങള്‍ കയറി ഇറങ്ങിയാലും പരിഹാരം കാണാന്‍ കഴിയാത്തവ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കാം.
ബന്ധപ്പെടുക - എസ്. ചന്ദ്രശേഖരന്‍ നായര്‍ മൊബൈല്‍ 9447183033 
Facebook Event : https://www.facebook.com/event.php?eid=154244947979901
KAC യുടെ "ബാനറില്‍ പരാതി പരിഹാര സഹായ സെല്‍" ആയിട്ടാണ് പ്രവര്‍ത്തനം ആരംഭിക്കുക. പരാതിക്കാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് ഓഫീസ് മേലധികാരിയായ തഹസീല്‍ദാര്‍ക്ക് പരാതിയുടെ രജിസ്ട്രേഷന്‍ രസീത് പകര്‍പ്പുള്‍പ്പെടെ സംഘടന കത്തായി നല്‍കുന്നതും നടപടി സ്വീകരിച്ചില്ല എങ്കില്‍ ഓരോരുത്തരുടെ പരാതിയിന്മേല്‍ വിവരാവകാശ നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നാളിതുവരെ കൈക്കൊണ്ട നടപടിയുടെ വര്‍ക്ക് ഷീറ്റ് ആവശ്യപ്പെടുകയും വിവരം ലഭിക്കുന്ന മുറയ്ക്ക് പരാതിക്കാരെ അറിയിക്കുന്നതും ആണ്. പതിനൊന്നര മണിമുതല്‍ പരാതിക്കാരുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും ഒരു മണിയ്ക്ക് ശേഷം ഗോമൂത്രം തളിച്ച് തഹസീല്‍ദാര്‍ ഓഫീസ് പരിസരത്തെ കൈക്കൂലി എന്ന വൈറസ് ഇല്ലായ്മ ചെയ്തുകൊണ്ടാവും സംഘടയുടെ പരാതി തഹസീല്‍ദാര്‍ക്ക് സമര്‍പ്പിക്കുക.
പോക്കുവരവും തെറ്റുതിരുത്തും
വസ്തുവിചാരം - യു.കെ. സെയ്തുമുഹമ്മദ്, അഴീക്കോട്

? 1972-ലെ 1382-ാം നമ്പര്‍ അപേക്ഷ പ്രകാരം എന്റെ ബാപ്പക്ക് തൃശ്ശൂര്‍ ലാന്റ് ബോര്‍ഡില്‍ നിന്ന് 69 സെന്റ് ഭൂമിക്ക് 1976-ല്‍ 914-ാം നമ്പറായി പട്ടയം കിട്ടി. പട്ടയപ്രകാരം ലഭിച്ച ഭൂമിയില്‍ നിന്നും 30 സെന്റ് ബാപ്പ മരിക്കുന്നതിനു മുമ്പ് ഒരു മകന് എഴുതിക്കൊടുത്തു. ആയത് വില്ലേജ് ഓഫീസില്‍ പോക്കുവരവ് ചെയ്ത് നികുതി അടച്ചുവരുന്നുണ്ട്. അവശേഷിക്കുന്ന ഭൂമിക്ക് എട്ട് അവകാശികളാണുള്ളത്. ബാക്കി 29 സെന്റ് ഭൂമി ഈ അവകാശികള്‍ ഭാഗിച്ച് തിരിച്ച്, ഭാഗപത്രവും രജിസ്റ്റര്‍ ചെയ്തു. പോക്കുവരവ് നടത്തുന്നതിനായി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ പട്ടയം കാണാതെ പോക്കു വരവ് നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞ് മടക്കി. ബാപ്പയുടെ മരണശേഷം പട്ടയം തിരഞ്ഞപ്പോള്‍, അത് നഷ്ടപ്പെട്ടതായി മനസ്സിലായി. പട്ടയമില്ലാതെ പോക്കുവരവു നടത്തുന്നതിന് എന്താണ് ചെയ്യേണ്ടത്? നഷ്ടപ്പെട്ട പട്ടയത്തിന്റെ കോപ്പി ലഭിക്കാന്‍ എന്തു ചെയ്യണം? സര്‍വ്വേ നമ്പറിലുള്ള തെറ്റ് ശരിയാക്കാന്‍ എന്താണ് വേണ്ടത്?

=കൈമാറ്റം ചെയ്യുന്ന വസ്തുവിന്റെ പോക്കുവരവ് നടത്തുന്നതിനുള്ള ചട്ടങ്ങള്‍ 1966 സപ്തംബര്‍ 14ന്പ്രാബല്യത്തില്‍ വന്ന ട്രാന്‍സ്ഫര്‍ ഓഫ് റവന്യൂ രജിസ്ട്രി റൂള്‍സ് ആണ്. റവന്യൂ രജിസ്ട്രി കൈമാറ്റം താഴെ പറയുന്ന മൂന്ന് സന്ദര്‍ഭങ്ങളിലാണ് നടത്തുന്നതെന്ന് 2-ാം ചട്ടത്തില്‍ പറയുന്നു.

1. ഉടമസ്ഥന്റെ ഐച്ഛികമായ പ്രവൃത്തിയിലൂടെ
2. സിവില്‍ കോടതി - റവന്യൂ ഉത്തരവുകള്‍ മുഖേന
3.പിന്തുടര്‍ച്ച വഴി

2 (എ) എന്ന ഉപചട്ടത്തില്‍, സ്വേച്ഛയാല്‍ ഉടമസ്ഥന്‍ നടത്തുന്ന പോക്കുവരവിന്റെ (Voluntary Action of the owner) നടപടിക്രമം വിശദീകരിച്ചിട്ടുണ്ട്. തീറ്, ഭാഗപത്രം, ദാനം എന്നീ പ്രമാണങ്ങള്‍ പ്രകാരം പൂര്‍ണ്ണവിക്രയാവകാശത്തോടെ സിദ്ധിക്കുന്ന വസ്തുവിന്റെ കാര്യത്തില്‍ ചട്ടത്തില്‍ പറഞ്ഞിട്ടുള്ള ഫോറം -1-ല്‍ വിവരങ്ങള്‍ രേഖപ്പെടുത്തി കൊടുക്കുന്നതും വാങ്ങുന്നതുമായ കക്ഷികള്‍ ഒപ്പുവെച്ച്, രജിസ്ട്രറിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഹാജരാക്കേണ്ടതുണ്ട്. അത് സാക്ഷ്യപ്പെടുത്തി ലഭിക്കുന്നത് ആധാര രജിസ്‌നേട്രഷന്‍ സമയത്താണ്. കക്ഷി നേരിട്ട് വില്ലേജ് ഓഫീസര്‍ മുമ്പാകെ ആ അപേക്ഷ ഹാജരാക്കി ഫീസ്സടച്ച ശേഷമാണ് പോക്കുവരവ് നനടത്തുന്നത്.

ആദ്യം ബാപ്പ മകനന് 30 സെന്റ് ഭൂമി എഴുതിക്കൊടുത്തപ്പോള്‍ ഈ നടപടി സുഗമമായി നടന്നിരുന്നു. 1976-ല്‍ പട്ടയം അനുവദിച്ചുകൊടുത്തതു സംബന്ധമായ രേഖയുടെ വിവരങ്ങള്‍ വില്ലേജ് രജിസ്റ്ററുകളില്‍ പതിവുകളായി വന്നിരിക്കുമെന്നാണ് അതില്‍നിന്ന് അനുമാനിക്കേണ്ടത്.

അവകാശസ്ഥാപനത്തിന് തീറാധാരത്തെ പോലെ തന്നെ സര്‍വ്വഥാ യോഗ്യമായ അവകാശ രേഖയാണ് ഭാഗപത്രവും. അതിനാല്‍, രജിസ്‌ട്രേഷന്‍ സമയത്ത് സാക്ഷ്യപ്പെടുത്തിക്കിട്ടുന്ന ഫോറം-1 അപേക്ഷ സ്വീകരിച്ച് പോക്കുവരവ് ചെയ്യുന്നതിന് വൈഷമ്യം വരാന്‍ പാടില്ലാത്തതാണ്. കൂടുതല്‍ പരിശോധനനയ്ക്കായി കീഴ് രേഖയായ പട്ടയം ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതിന് ചട്ടങ്ങളില്‍ വ്യവസ്ഥയില്ല. എന്നാല്‍ ഹാജരാക്കുന്ന പ്രമാണവിവരങ്ങള്‍ക്ക് വില്ലേജ് രേഖകളുമായി പൊരുത്തക്കേടുണ്ടെങ്കില്‍, അപ്രകാരം ചെയ്യുന്നതില്‍ അപാകവുമില്ല. സര്‍വ്വേ നമ്പറിലുള്ള പിശക് അത്തരത്തിലൊന്നാണ്.

സര്‍വ്വേ നമ്പറില്‍ പിശക് വന്നിരിക്കാനുള്ള സാധ്യത ചോദ്യത്തില്‍ കത്തില്‍ മറഞ്ഞു കിടക്കുന്നുണ്ട്. സര്‍വ്വേ നമ്പര്‍ തെറ്റിയാല്‍ എന്തുചെയ്യണമെന്നുള്ള ചോദ്യത്തിന്റെ ഉത്തരം പിഴ തിരുത്താധാരം (Rectification Deed) രജിസ്റ്റര്‍ ചെയ്യണമെന്നാണ്. ഭാഗപത്രത്തിലെ മുഴുവന്‍ കക്ഷികളും ഹാജരായി ആ പ്രവര്‍ത്തനനം നടത്തേണ്ടതുണ്ട്. മുമ്പ് മുദ്രവില നല്‍കി രജിസ്റ്റര്‍ ചെയ്ത പ്രമാണത്തിന്റെ അനുബന്ധമായി പിഴ തിരുത്താധാരത്തെ കാണുമെന്നതുകൊണ്ട്, അത് വെള്ളക്കടലാസില്‍ തയ്യാറാക്കിയാല്‍ മതി. സര്‍വ്വേ നമ്പറിലെ തെറ്റ് തിരുത്തുന്നതുമൂലം ആധാരത്തിനന് സാരമായ മാറ്റം (Material Change) സംഭവിക്കുകയില്ലെന്ന് സ്ഥാപിക്കുന്ന പല ഉത്തരവുകളുമുണ്ട്. രജിസ്‌നേട്രഷന്‍ ഫീസ് 100രൂപ ജമ തിരി ഫീസ് 10 രൂപ എന്നിവ ചേര്‍ത്ത് 110 രൂപ ഫീസടയ്ക്കണം.

പൊതുവില്‍ പിഴ തിരുത്തിന് ഇതാണ് നടപടി ക്രമമെങ്കിലും 2010 ഏപ്രില്‍ 1 മുതല്‍ ഭൂമിക്ക് ന്യായവില പ്രാബല്യത്തില്‍ ഉള്ളതുകൊണ്ട് അതിനുശേഷം രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളെ സംബന്ധിച്ച് ചില സങ്കീര്‍ണ്ണതകളും ഉണ്ടാകുന്നുണ്ട്. ഭൂമിയെ 15 വിഭാഗങ്ങളായി തിരിച്ചാണ് ന്യായവില നിശ്ചയിച്ചിട്ടുള്ളത്. വികസിതാവസ്ഥയുടെ അടിസ്ഥാനത്തില്‍ നഗരം, റോഡ് തുടങ്ങിയ സൗകര്യങ്ങളുടെ മേന്മക്കനനുസരിച്ച് ഓരോ സര്‍വ്വേ /സബ് ഡിവിഷന്‍ നമ്പറിലെയും വസ്തുവിന് വ്യത്യസ്ത വിലകളാണുള്ളത്. സര്‍വ്വേ നമ്പര്‍ തിരുത്തുമ്പോള്‍, തെറ്റായി ചേര്‍ത്ത സര്‍വ്വേ നമ്പറിന്റെ വില ന്യായവിലയേക്കാള്‍ കുറവോ, അല്ലെങ്കില്‍ കൂടുതലോ ആകാം. കുറവാണെങ്കില്‍ മേല്‍വിവരിച്ച നടപടിയില്‍ വ്യത്യാസം വരില്ല. തിരുത്തി ചേര്‍ക്കുന്ന സര്‍വ്വേ നമ്പറിന്റെ വില കൂടുതലായാല്‍, ആ തെറ്റു തിരുത്താധാരത്തിന് പുതിയ ആധാരമെന്നപോലെ മുഴുവന്‍ മുദ്രവിലയും ന്യായവിലയുടെ അടിസ്ഥാനത്തില്‍ നല്‍കണം. മുമ്പ് കൊടുത്തതിനേക്കാള്‍ മുദ്രവില പുതിയ സര്‍വ്വേ നമ്പര്‍ പ്രകാരം കൊടുക്കേണ്ടിവരുന്നതുകൊണ്ടാണത്. 2010 സപ്തംബര്‍ 28ലെ എല്‍.ആര്‍. (എ) 3.38821/2010 നമ്പര്‍ ഉത്തരവില്‍ മുദ്രപ്പത്ര നിയമനപ്രകാരം കുറവു മുദ്രസല ചേര്‍ത്ത് പിഴതിരുത്താധാരം എഴുതാന്‍ വ്യവസ്ഥയില്ലാത്തതിനാലും ന്യായവിലനിലവില്‍ വന്നതിനാല്‍ സര്‍വ്വേനമ്പറിലെ മാറ്റം കണക്കാക്കി മുദ്രസല ആവശ്യമാണെന്നതിനാലും പുതിയ ന്യായവിലയുടെ മുദ്ര നല്‍കണമെന്നാണ് ലാന്റ് റവന്യു കമ്മീഷണര്‍ തീരുമാനിച്ചത്. രണ്ടു ശതമാനനം നിരക്കില്‍ ഫീസും ആവശ്യമായി തീരും.

നഷ്ടപ്പെട്ട പട്ടയത്തിന്റെ പകര്‍പ്പ് ലഭിക്കുന്നതിന് തൃശ്ശൂര്‍ ലാന്റ് നൈട്രബ്യൂണലില്‍ അപേക്ഷ സമര്‍പ്പിക്കണം. ജില്ലയിലെ ഒട്ടേറെ ലാന്റ് ട്രൈരബ്യൂണലുകള്‍ നിര്‍ത്തലാക്കി ഒന്നു മാത്രം നിലനിര്‍ത്തിയ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് പട്ടയരേഖകള്‍ ഒന്നിച്ചുകൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയായിരിക്കും അവിടെ. ഒരു പ്രത്യേക പട്ടയരേഖ തിരഞ്ഞുപിടിക്കുന്നതിന് ഭാഗ്യത്തിന്റെ കടാക്ഷം വേണ്ടിവന്നേക്കും.
Thanks to IBN Live

Tuesday 7 June 2011

A Law to Assure Citizens Proper Services

At the Corruption Sans Kerala Seminar organized by Anti-corruption People's Movement - Kerala at TDM Hall, Ernakulam, on June 5, 2011, Advocates P. K. Ibrahim and D. B. Binu submitted to Chief Minister Oommen Chandy a draft bill to assure the people proper service.

The following is the text of the bill:

KERALA SARKAR SEVANAM URAPPAKKAL NIYAMAM 2011
Kerala Government Service Assurance Act, 2011
(DRAFT BILL)

A Bill to assure state services to the people of the State within a stipulated time limit and for matters connected therewith and incidental thereto.

1.            Short title, extent and commencement.
1 (1) This Bill may be called the Kerala Sarkar Sevanam Urappakkal Niyamam 2011.
(2) It shall extend to the whole of Kerala.
(3) It shall come into force on such date as the State Government may, by notification in the official Gazette, appoint.

2.         Definitions.
2. In this Bill, unless the context otherwise requires:-
(a) "designated officer" means an officer in the service of the sate including in the service of the local self governments or other public undertakings notified as such for providing the service under Section 3;
(b) "eligible person" mean person who is eligible for the notified service;
(c) "first appeal officer" means an officer notified as such under Section 3;
(d) "second appeal officer" means an officer notified as such under Section 3;
(e) "prescribed" means prescribed by the rules made under this Act;
(f) "right to service" means right to get the service within the stipulated time limit under Section 4;
(g) "service" means any service notified under Section 3;
(h) "State Government" means the Government of Kerala;
(i) "stipulated time limit" means maximum time prescribed for providing the service by the designated officer or to decide the appeal by the first appeal officer as notified under Section 3.

3.         Notification of services, designated officer, first appeal officer, second appeal officer and stipulated time limits.
3. The State Government may, from time to time, notify the services, designated officers, first appeal officers, second appeal officers and stipulated time limits, area of the State to which this Act shall apply.

4.         Right to get service within stipulated time limit.
4. The designated officer shall provide the service notified, under Section 3 to the person eligible to get the service, within the stipulated time limit.

5.         Providing services in stipulated time limit.
5. (1) Any application duly acknowledged for getting services notified under the Act will be treated as application under the Act. Stipulated time limit, if not explained otherwise in the notification under sec 3 shall start from the date when required application for notified service is submitted to the designated officer or to a person subordinate to him authorized to receive the application.
(2) The designated officer or person–in- charge of the designated officer, on receipt of an application under sub-section (1) shall within the stipulated time limit provide service or reject the application and in case of rejection of application, shall record the reasons in writing and intimate the applicant.

6.         Appeal.
6. (1) Any person, whose application is rejected under subsection (2) of section 5 or who is not provided with the service within the stipulated time limit, may file an appeal to the first appeal officer within thirty days from the date of rejection of application or the expiry of the stipulated time limit:
Provided that the first appeal officer may admit the appeal after the expiry of the period of thirty days if he is satisfied that the appellant was prevented by sufficient cause from filing the appeal in time.
(2) The first appeal officer may order to the designated officer to provide the service within the specified period or may reject the appeal.
(3) A second appeal against decision of first appeal officer shall lie to the second appeal officer within 60 days from the date on which the decision was made:
Provided that the second appeal officer may admit the appeal after the expiry of the period of 60 days if he is satisfied that the appellant was prevented by sufficient cause from filing the appeal in time.
(4) (a) The second appeal officer may order to the designated officer to provide the service within such period as he may specify or may reject the appeal.
(b) Along with the order to provide service, the second appeal officer may impose penalty according to the provisions of section 7 if in his opinion that the designated officer has failed to provide service without sufficient and reasonable cause.
(5) (a) If the designated officer does not comply subsection (1) of section 5, then the applicant aggrieved from such non-compliance may submit an application directly to the first appeal officer. This application shall be disposed of in the manner of first appeal.
(b) If the designated officer does not comply the order to provide the service under sub- section (2) of section 6, then the applicant aggrieved from such non-compliance may submit an application directly to the second appellate authority. This application shall be disposed of in the manner of second appeal.
(6) The first appeal officer and second appeal officer shall while deciding an appeal under this section, have the same powers as are vested in civil court while trying a suit under the Code of Civil Procedure, 1908 (5 of 1908) in respect of the following matters, namely :-
(a) requiring the production and inspection of documents;
(b) issuing summons for hearing to the designated officer and appellant; and
(c) any other matter which may be prescribed.

7.         Penalty.
7. (l )(a) Where the second appeal officer is of the opinion that the designated officer has failed to provide service without sufficient and reasonable cause, then he may impose a lump sum penalty which shall not be less than 250 rupees and not more than 25000 rupees or such amount that is drawn as monthly salary whichever is higher.
(b) Where the second appeal officer is of the opinion that the designated officer has caused delay in providing the service, then he may impose a penalty at the rate of 250 rupees per day for such delay on the designated officer, which shall not be more than 25000 rupees or such amount that is drawn as monthly salary whichever is higher.
:
Provided that the designated officer shall be given a reasonable opportunity of being heard before any penalty is imposed on him.
(2) Where the second appeal officer is of the opinion that the first appeal officer has failed to decide the appeal within the stipulated time limit without any sufficient and reasonable cause, he may impose a penalty on first appeal officer which shall not be less than 250 rupees and more than 25000 rupees or such amount that is drawn as monthly salary whichever is higher.
:
Provided that the first appeal officer shall be given a reasonable opportunity of being heard before any penalty is imposed on him.
(3) The second appeal officer may order to give such amount as compensation to the appellant from the penalty imposed under sub-section (1) or (2) or both, as the case may be, which shall not exceed to the imposed penalty.
(4) The second appellate authority, if it is satisfied that the designated officer or the first appeal officer has failed to discharge the duties assigned to him under this Act, without sufficient and reasonable cause, may recommend disciplinary action against him under the service rules applicable to him.
(5) The penalty so imposed will be in addition to that prescribed in any other Act, Rules, Regulations and notifications already existing

8.         Penalty amount to be deducted from the salary.
The penalty so imposed under 7(1) or 7(2) will be deducted from the salary of the designated officer and the first appeal officer and their concerned subordinate staff in the proportion as decided by the Department having jurisdiction relating to the service. The concerned Departments will issue standing instructions detailing for this purpose the proportion of penalty to be borne by the designated officer and the first appeal officer and their subordinate staff.

9.         Revision.
The designated officer or first appeal officer aggrieved by any order of second appeal officer in respect of imposing penalty under this Act, may make an application for revision to the officer nominated by the State Government within the period of 60 days from the date of that order, who shall dispose of the application within 30 days according to the prescribed procedure:
Provided that the officer nominated by the State Government may entertain the application after the expiry of the said period of 60 days, if it is satisfied that the application could not be submitted in time for the sufficient cause.

10.       Constitution of State Public Delivery Service Commission.
The state government may constitute a State Public Service Delivery Commission by notification in an official gazette, having a prescribed composition, and may assign to it functions for achieving the objectives of the act.

11.       Power of the State Government to send the applications to second Appeal Authority directly.
11. Notwithstanding the other provisions of the act, the government, if it gets an application alleging non compliance of the provisions, may send the same directly to the Second appeal officer for taking further actions as per the Act.

12.       Protection of action taken in good faith.
12. No suit, prosecution or other legal proceeding shall lie against any person for anything which is in good faith done or intended to be done under this Act or any rule made there under.

13.       Powers to make rules
13. (1) The State Government may, by notification in the official Gazette, make rules to carry out the provisions of this Act.
(2) Every rule made under this Act by the State Government shall be laid before the State Legislature.

14.       Power to remove difficulties
14. If any difficult arises in giving effect to the provisions of this Act, the State Government may by order, not inconsistent with the provisions of this Act, remove the difficulty:
Provided that no such order shall be made after the expiry of a period of two years from the commencement of this Act.