പത്രാധിപര്‍ക്കുള്ള കത്ത്
എന്റെ ഭാര്യയുടെ പേരിലുള്ള വസ്തുവിന്റെ പ്രമാണത്തില്‍ സര്‍വ്വെ നമ്പര്‍ തെറ്റായിരുന്നു. അത് ശരിയാക്കാന്‍ എന്താണ് മാര്‍ഗമെന്ന് ഞാന്‍ മലയിന്‍കീഴ് വില്ലേജാഫീസില്‍ രേഖാമൂലം തെരക്കിയപ്പോള്‍ വില്ലേജാഫീസര്‍ 21-07-2010 ല്‍ ഒരു തിരുത്താധാരം രജിസ്റ്റര്‍ ആക്കിക്കൊണ്ടുചെല്ലാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് 04-11-2010 ല്‍ തിരുത്താധാരം രജിസ്റ്റര്‍ ആക്കി വില്ലേജാഫീസില്‍ നല്‍കി എങ്കിലും കാര്യങ്ങള്‍ പെന്റിംഗിലാണ്.
മേപ്പടി വിവരം ഞാന്‍ ബഹുമാനപ്പെട്ട സി.എംന് രജിസ്റ്റേര്‍ഡ് കത്ത് മുഖാന്തിരം 16-09-2011 ല്‍ അറിയിച്ച് 01-11-2011 ല്‍ ഒരു റിമൈന്‍ഡര്‍ കത്തും, 11-11-2011 ല്‍ ടെലിഗ്രാഫിക് റിമൈഡറും അയച്ചു. എന്നാല്‍ 02-12-2011 ല്‍ മാത്രമാണ് സി.എംന്റെ ഓഫീസില്‍ നിന്നും ഒരു പ്രതികരണമെങ്കിലും ഉണ്ടായത്. അതായത് സിഎംന്റെ ഓഫീസില്‍ മേപ്പടി പരാതി രണ്ടുമാസത്തിലേറെ നിദ്രയില്‍. പ്രശ്നം ഇനിയും പരിഹൃതമായിട്ടുമില്ല.
മുഖ്യമന്ത്രി നാടുനീളെ അലഞ്ഞ് സമയവും ആരോഗ്യവും ഖജനാവും നഷ്ടപ്പെടുത്തുന്നതിനു പകരം തന്റെ സര്‍ക്കാരില്‍ കിട്ടുന്ന പരാതികള്‍ മാത്രം ശ്രദ്ധിച്ച് സര്‍ക്കാര്‍ ജീവനക്കാരെക്കൊണ്ട് ശരിയായി ജോലി എടുപ്പിക്കേണ്ടതല്ലെ അഭികാമ്യം?
Date - 13-12-2011
ഡി. വിജയകുമാരന്‍ നായര്‍
രാജേഷ്ഭവന്‍, VP - 12/162/2000
തൈവിള, പെരുകാവ് - പി.ഒ
പേയാട് (വഴി), തിരുവനന്തപുരം
പിന്‍ 695 573
We the people of Kerala dedicate ourselves against corruption and for the stabilisation of democratic system beyond caste, creed, religion and party politics.
കേരളത്തില്‍ ജില്ലകള്‍ തോറും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണം അനിവാര്യമാണ്. സഹകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ കെ. ഭാസ്കരന്‍ - 9447416577, എസ്. ചന്ദ്രശേഖരന്‍ നായര്‍ - 9447183033 എന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. Email: news.kac@gmail.com
Subscribe to:
Post Comments (Atom)
No comments:
Post a Comment