കേരളത്തില്‍ ജില്ലകള്‍ തോറും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണം അനിവാര്യമാണ്. സഹകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ കെ. ഭാസ്കരന്‍ - 9447416577, എസ്. ചന്ദ്രശേഖരന്‍ നായര്‍ - 9447183033 എന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. Email: news.kac@gmail.com

Thursday 15 September 2011

പൊതുജന സമ്പര്‍ക്ക പരിപാടി നെയ്യാറ്റിന്‍ കരയില്‍ ഒരു പ്രഹസനം

ഞാനവിടെ എത്തിയപ്പോഴേയ്ക്കും ചടങ്ങുകള്‍ കഴിഞ്ഞിരുന്നു. പരാതി കൈപ്പറ്റിയത് അഡിഷണല്‍ തഹസീല്‍ദാരുടെ കസേരയില്‍ ഇരുന്ന മറ്റൊരു മേലുദ്യോഗസ്ഥനാണ്. നിങ്ങള്‍ പറയുന്നത് നല്ല കാര്യം തന്നെ പക്ഷെ കമ്പ്യൂട്ടറൈസേഷനൊന്നും നടക്കുന്ന കാര്യമല്ല. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് അവിടത്തെ സ്ഥിതി. പരിചയവും സ്വാധീനവും ഉള്ളവര്‍ക്ക് കാര്യം നേടാം. അല്ലാത്തവരുടെ ഗതി ദയനീയം. വ്യക്തിപരമായ പരാതിക്ക് പരിഹാരം കണ്ടെത്താം എന്നായി. ഭാഗ ഉടമ്പടിപ്രകാരം ലഭിച്ചവസ്തുവിന് എന്തുകൊണ്ട് പട്ടയം കൊടുത്തുകൂടാ എന്ന് അഡിഷണല്‍ തഹസീല്‍ദാരോടായി ചോദ്യം. അത് അളക്കണം തര്‍ക്കങ്ങള്‍ പരിഹരിക്കണം എന്നൊക്കെയായി മറുപടി. എന്റെ രജിസ്ട്രേഷന്‍ സ്ലിപ്പ് അഡിഷണല്‍ തഹസീല്‍ദാര്‍ വാങ്ങി പ്യൂണിനെ ഏള്‍പ്പിച്ചു. പഴയ ഉദ്യോഗസ്ഥരുടെ അടുത്തേയ്ക്ക് എന്നെ പറഞ്ഞയച്ചു. ഒറ്റയ്ക്കും കൂട്ടമായും ഇരിക്കുന്ന കുറെ ഉദ്യോഗസ്ഥരല്ലാതെ പരാതിക്കാര്‍ പോലും ഇല്ലായിരുന്നു.

മുകളില്‍ കാണുന്നത് എം.എല്‍.എ ഒരാള്‍ക്ക് പട്ടയവിതരണം നടത്തി ഫോട്ടോ എടുക്കുന്ന ദൃശ്യമാണ്. ഞാനത് പിന്നില്‍നിന്ന് പകര്‍ത്തി.
ഇനി അവിടെ കണ്ട ബാനറുകള്‍ ചുവടെ ചേര്‍ക്കുന്നു.



2 comments:

  1. താലൂക്ക് സര്‍വേ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; തീര്‍പ്പാക്കാത്ത ഫയലുകള്‍ നിരവധി
    നെയ്യാറ്റിന്‍കര: താലൂക്ക് സര്‍വേ ഓഫീസില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ 5914 ഓളം ഫയലുകള്‍ തീര്‍പ്പാക്കാത്തതായി കണ്ടെത്തി.

    സംസ്ഥാനതലത്തിലുള്ള പരിശോധനയുടെ ഭാഗമായി ബുധനാഴ്ച പകല്‍നീണ്ട റെയ്ഡാണ് നടന്നത്. റീസര്‍വേ സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്ന് അയച്ച 5562 ഫയലുകള്‍ താലൂക്കിലെ 29 വില്ലേജുകളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോക്കുവരവ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ കുരുങ്ങി ഇവ അവിടെ കെട്ടിക്കിടക്കുകയാണ്. താലൂക്കിലെ രണ്ട് ഹെഡ് സര്‍വേയര്‍, 10 സര്‍വേയര്‍ എന്നിവരുടെ കൈയില്‍ 350 ലേറെ ഫയലുകള്‍ നീക്കിയിരുപ്പുണ്ട്. അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടതും ആറ് വര്‍ഷം മുന്‍പുള്ള കേസുകളിലെ നിരവധി ഫയലുകള്‍ക്കും മോക്ഷം ലഭിച്ചിട്ടില്ല. താലൂക്കില്‍ വിഴിഞ്ഞം, കോട്ടുകാല്‍, കുളത്തൂര്‍ വില്ലേജുകളില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം അധികമുണ്ട്. ഇത് അളന്നുതിട്ടപ്പെടുത്താത്തതിനാല്‍ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിയും പരിശോധനയില്‍ കണ്ടെത്തി. വിജിലന്‍സ് ഡിവൈ. എസ്. പി. എസ്. രാജേന്ദ്രന്‍, സി. ഐ. രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

    ReplyDelete
  2. നെടുമങ്ങാട് റീസര്‍വേ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
    നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് റീസര്‍വേ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. റീസര്‍വേ സംബന്ധമായ അപേക്ഷകളില്‍ വര്‍ഷങ്ങളായി തീര്‍പ്പു കല്പിക്കാത്തതിനെ തുടര്‍ന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. തീര്‍പ്പുകല്പിക്കാത്ത അപേക്ഷകളുടെ വിവരവും തീര്‍പ്പുകല്പിച്ച അപേക്ഷകളുടെ വിവരവും വിജിലന്‍സ് സംഘം പരിശോധിച്ചു.

    ReplyDelete