അഡിഷണല്‍ തഹസീല്‍ദാര്‍ മുമ്പാകെ ഭൂമി പോക്ക്‌വരവ് സംബന്ധിച്ച പൊതുജനങ്ങളുടെ അപേക്ഷകളും പരാതികളും പരിഹരിക്കുന്നതിനുള്ള ജില്ലാതല പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ തിരുവന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ വിളവൂര്‍ക്കല്‍ വില്ലേജില്‍ ശ്രീ രാഘവ് വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍ സമര്‍പ്പിക്കുന്നത്.
സര്‍,
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി എന്റെ ഭാര്യയുടെ പേരില്‍ ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച വസ്തുവിന്റെ തണ്ടപ്പേര് മാറ്റിക്കിട്ടുന്നതിനുള്ള അപേക്ഷയുടെ പിന്നാലെ പ്രസ്തുത ഓഫീസ് കയറിയിറങ്ങുന്നു. മിക്കവാറും എല്ലാ ബുധനാഴ്ചകളിലും നൂറുകണക്കിന് പരാതിക്കാരാണ് അവിടെ വരുന്നത്. വരുന്നവരുടെ തെരച്ചില്‍ ഫലങ്ങള്‍ക്കായി അനേകം ഉദ്യോഗസ്ഥരാണ് വിലപ്പെട്ട സമയം പാഴാക്കുന്നത്. നെയ്യാറ്റിന്‍കരയിലാണ് ഏറ്റവുമധികം അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ളത്. ഇവിടത്തെ 27000-ലധികം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിലേയ്ക്കായി മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷ നമ്പരും, കെ നമ്പരും, അപേക്ഷയുടെ ഇപ്പോഴത്തെ അവസ്ഥയും, സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കഴിയുന്ന തീയതിയും ഉള്‍പ്പെടുത്തി വില്ലേജാഫീസ് തിരിച്ചുള്ള ലിസ്റ്റ് പ്രദര്‍ശിപ്പിക്കുകയും അതേ വിവരം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നും അതിന്റെ സൈറ്റ് അഡ്രസ് താലൂക്കാഫീസില്‍ പ്രദര്‍ശിപ്പിക്കണമെന്നും കേരള എഗന്‍സ്റ്റ് കറപ്ഷന്‍ ഗ്രൂപ്പിന്റെ തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.
നെയ്യാറ്റിന്‍കര
വിനയപുരസരം
15-09-2011
എസ്. ചന്ദ്രശേഖരന്‍ നായര്‍
എസ്. ചന്ദ്രശേഖരന്‍നായര്‍
തിരു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍
കേരള എഗന്‍സ്റ്റ് കറപ്ഷന്‍ ഗ്രൂപ്പ്
ശ്രീ രാഘവ്, പെരുകാവ്
പേയാട് - പി.ഒ
തിരുവനന്തപുരം 695 573
Mob: 9447183033
====================================================
കിട്ടിയ മറുപടി
താലൂക്കാഫീസ്, നെയ്യാറ്റിന്‍കര
തീ : 26 . 11 . 11
MO: D1 – 61055/11
തഹസീല്‍ദാര്‍
നെയ്യാറ്റിന്‍കര
ശ്രീ. എസ്. ചന്ദ്രശേഖരന്‍ നായര്‍
തിരു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍
കേരള എഗന്‍സ്റ്റ് കറപ്ഷന്‍ ഗ്രൂപ്പ്
ശ്രീ രാഘവ്, പെരുകാവ്
പേയാട് - പി.ഒ
തിരുവനന്തപുരം 695573
സര്‍,
വിഷയം : പൊതുജന സമ്പര്‍ക്ക പരിപാടി 2011
സൂചന : താങ്കളുടെ 15.9.2011 ലെ അപേക്ഷ
സൂചന അപേക്ഷ ശ്രദ്ധിക്കുക. ടി വിഷയത്തില്‍ ഈ കാര്യാലയത്തിലെ 'K 7 '- സീറ്റില്‍നിന്നും ലഭിച്ച മറുപടിയുടെ പകര്‍പ്പ് ഇതോടൊപ്പം അയയ്ക്കുന്നു.
വിശ്വസ്തതയോടെ
ഒപ്പ്
തഹസീല്‍ദാര്‍ക്കവേണ്ടി
താലൂക്ക് ഓഫീസ്
No : K 7 – 55074/11
നെയ്യാറ്റിന്‍കര
09.11.11
യു.ഒ.നോട്ട്
വിഷയം : മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി 2011 – റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.
സൂചന : D1 സെക്ഷനില്‍ നിന്നുള്ള 3.11.11 ലെ D1 – 61055/11 നമ്പര്‍ പുറത്തെഴുത്ത്.
സൂചന കണ്ടാലും. വിളവൂര്‍ക്കല്‍ വില്ലേജില്‍ ബ്ലോക്ക് 3 ല്‍ സര്‍വ്വെ നമ്പര്‍ 162/4, 11, 169/7, 9, 10, 11, 22, 23 ഇവയില്‍ ഉള്‍പ്പെട്ട 2 ഹെക്ടര്‍ 53 ആര്‍ 50 ചതുരശ്ര മീറ്റര്‍ വസ്തു പോക്കുവരവ് ചെയ്യുന്നതിന് വേണ്ടി വിളവൂര്‍ക്കല്‍ വില്ലേജില്‍ ശ്രീ ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ ശ്രീമതി ജലജകുമാരി നെയ്യാറ്റിന്‍കര റീ സര്‍വ്വെ സൂപ്രണ്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചു. ടി അപേക്ഷ G.O.(MS) 200/10 dt 31.05.10 അനുസരിച്ച് ഈ ഓഫീസിലേയ്ക്ക് കൈമാറി ലഭിച്ചു. ടി അപേക്ഷയിന്‍മേല്‍ ഫീല്‍ഡ് വര്‍ക്ക് പൂര്‍ത്തിയായിട്ടുള്ളതും ഹെഡ് സര്‍വ്വെയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. ടി ഫയലില്‍ സബ്ഡിവിഷന്‍ അംഗീകരിച്ചിട്ടുള്ളതും ബന്ധപ്പെട്ട കക്ഷികള്‍ക്ക് Form No. 14 3.11.11 ന് അയച്ചിട്ടുള്ളതുമാണ്. 14 പ്രവൃത്തിദിവസം പൂര്‍ത്തിയാകുമ്പോള്‍ പരാതി ലഭിക്കാത്ത പക്ഷം ടി ഫയല്‍ area അംഗീകരിക്കുന്നതിനായി സര്‍വ്വെ സൂപ്രണ്ടിന് അയച്ചുകൊടുക്കുന്നതാണ്.
ഈ ഓഫീസില്‍ സര്‍വ്വേ സൂപ്രണ്ട് ഓഫീസില്‍നിന്നും കൈമാറി ലഭിച്ചത് ഉള്‍പ്പെടെ ആകെ 12910 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ടി അപേക്ഷയില്‍ 6141 അപേകഷകള്‍ ഈ ഓഫീസില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. 5562 അപേക്ഷ നെയ്യാറ്റിന്‍കര താലൂക്കിന് കീഴിലുള്ള 29 വില്ലേജിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ടി അപേക്ഷയില്‍ എഴുന്നൂറ്റി അന്‍പതോളം അപേക്ഷകള്‍ 2011 ഒക്ടോബര്‍മാസംവരെ വിവിധ വില്ലേജുകളിലായി തീര്‍പ്പാക്കി. 1207 അപേക്ഷകള്‍ നടപടി പൂര്‍ത്തിയാക്കുന്നതിനായി അവശേഷിക്കുന്നു.
പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രകാരം കമ്പ്യൂട്ടര്‍ ശൃംഖല LRM വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ പരാതിയിലെ നിര്‍ദ്ദേശം നടപ്പാക്കാന്‍ നിര്‍വ്വാഹമില്ല. ടി നിര്‍ദ്ദേശം ഭാവിപരിപാടിയില്‍ പരിഗണിക്കുന്നതാണ്.
ഒപ്പ്
അഡിഷണല്‍ തഹസീല്‍ദാര്‍